01:55am 27 May 2026
NEWS
ഈദ്ഗാഹുകളിൽ ഖു​തു​ബയുടെ മലയാള പരിഭാഷ
26/05/2026  05:45 PM IST
nila
ഈദ്ഗാഹുകളിൽ  ഖു​തു​ബയുടെ മലയാള പരിഭാഷ
ദോ​ഹ: ഖ​ത്ത​ർ ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫി​ന് കീ​ഴി​ലെ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ആ​ൽ​മ​ഹ്മൂ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് പെ​രു​ന്നാ​ൾ ഖു​തു​ബ​യു​ടെ മ​ല​യാ​ള പ​രി​ഭാ​ഷാ സൗ​ക​ര്യം ഒ​രു​ക്കും. പ​ള്ളി​ക​ൾ, സ്റ്റേ​ഡി​യ​ങ്ങ​ളി​ലെ ഈ​ദ്ഗാ​ഹ് വേ​ദി​ക​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി ഈ ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
അ​ൽ ഖോ​ർ ലു​ലു ഈ​ദ് ഗാ​ഹ് (ജം​ഷീ​ദ് ഇ​ബ്രാ​ഹിം), മ​സ്ജി​ദ് മു​നീ​റ അ​ൽ സു​വൈ​ദി-​യൂ​നി​വേ​ഴ്സി​റ്റി പെ​ട്രാ​ൾ പ​മ്പി​ന് സ​മീ​പം (ഡോ. ​അ​ബ്ദു​ൽ വാ​സി​അ്), അ​ൽ അ​റ​ബി സ്റ്റേ​ഡി​യം ഈ​ദ് ഗാ​ഹ് (പി.​പി. അ​ബ്ദു​റ​ഹീം), വ​ക്റ സ്​​പോ​ർ​ട്സ് ക്ല​ബ് ഗ്രൗ​ണ്ട് -പ​ഴ​യ അ​ൽ മീ​ര (കെ.​ടി. മു​ബാ​റ​ക്), ജാ​സിം ദ​ർ​വീ​സ് ഈ​ദ് ഗാ​ഹ് -റീ​ജ​ൻ​സി സി​ഗ്ന​ലി​ന് സ​മീ​പം (യാ​സി​ർ അ​റ​ഫാ​ത്ത്) എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയതായി സംഘാടകർ അറിയിച്ചു 
 ഇ​വി​ട​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img